തിരുവനന്തപുരം: ലേബർ കോൺക്ലേവ് ഡിസംബർ 19 രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം തൈക്കാട് ലെമൺ പ്രീമിയറിലാണ് ചടങ്ങ്. സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന തൊഴിൽ നിയമങ്ങൾക്കെതിരായി സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരും കോൺക്ലേവിൽ പങ്കെടുക്കും. സുപ്രീം കോടതി മുൻ ജഡ്ജിമാർ, അഡ്വക്കേറ്റ് ജനറൽ, ദേശീയ- സംസ്ഥാന ട്രേഡ് യൂണിയൻ നേതാക്കൾ, നിയമ- അക്കാദമിക് വിദഗ്ധർ എന്നിവരും പരിപാടിയുടെ ഭാഗമാകും. രണ്ട് പ്രധാന ടെക്നിക്കൽ സെഷനുകൾ ആണ് കോൺക്ലേവിൽ സംഘടിപ്പിക്കുന്നത്.
Sanjana T
Place: Manjeri, Malappuram district, Kerala
Pursuing master’s in Journalism and Mass Communication
Pazhassiraja College, Pulpally, Wayanad








