മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ മുന്നേറുകയാണ് അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചത്താ പച്ച. ഡബ്ല്യുഡബ്ല്യുഇയെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി ഗസ്റ്റ് റോളില്‍ എത്തുന്നു എന്നതും സിനിമയുടെ ഹൈപ്പ് കൂട്ടിയിരുന്നു. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്ത് എന്നിവരുടെ റോള്‍ മോഡലായ ബുള്ളറ്റ് വാള്‍ട്ടര്‍ എന്ന റെസ്ലറായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്.
പത്ത് മിനിറ്റാണ് മമ്മൂട്ടി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. പ്രേക്ഷകരെ ഒന്നടങ്കം ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള ഇന്‍ട്രോ ആയിരുന്നു മമ്മൂട്ടിയുടേത്. എന്നാല്‍ പിന്നീടങ്ങോട്ട് യാതൊരു ഇംപാക്ടും വാള്‍ട്ടറിന് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പലരും പറയുന്നത്. സിങ്ക് സൗണ്ടിലുള്ള ഡയലോഗ് ഡെലിവറിയും ഒട്ടും ചേരാത്ത കോസ്റ്റ്യൂമും വി?ഗുമെല്ലാം വാള്‍ട്ടറിന്റെ ഇംപാക്ട് കളഞ്ഞുവെന്നാണ് സിനിമ കണ്ട പലരും അഭിപ്രായപ്പെടുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ഭഭബ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ അതിഥി വേഷമായ ?ഗില്ലി ബാലയുമായും താരതമ്യം നടത്തുന്നുണ്ട് സിനിമാ പ്രേക്ഷകര്‍. ‘ശരിക്കും ഒരു ആവശ്യം ഇല്ലാത്ത കാമിയോ’, എന്തായാലും ഗില്ലി ബാലയുടെ അത്ര കോമാളി ആയിട്ടില്ല വാള്‍ട്ടര്‍’- എന്നൊക്കെയാണ് സിനിമ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
അതോടൊപ്പം അസുഖം ഭേദമായതിന് ശേഷം മമ്മൂട്ടി ആ?ദ്യം ചെയ്ത ചിത്രമാണെന്നും അതിന്റെ അവശത മുഖത്ത് പ്രകടമായിരുന്നുവെന്നും ചിലര്‍ പറയുന്നു. അതേസമയം മമ്മൂട്ടിയ്ക്ക് പകരം ബാബു ആന്റണി ചെയ്തിരുന്നുവെങ്കില്‍ പിന്നെയും ഭേദമായിരുന്നേനെ എന്ന് പറയുന്നവരും കുറവല്ല. നവാ?ഗതനായ അദ്വൈത് നായരാണ് ചത്താ പച്ച സംവിധാനം ചെയ്തിരിക്കുന്നത്.








