തെങ്കാശിപട്ടണത്തിൽ വീണ്ടും ഒരു ഉത്സവകാലം’; കുടുംബസമേതം ആഘോഷമാക്കി കെഡി കമ്പനി

മലയാളികൾ എന്നെന്നും മനസ്സിൽ സൂക്ഷിക്കുന്ന ചുരുക്കം സിനിമകളിൽ ഒന്നാണ് ‘തെങ്കാശിപ്പട്ടണം’. 2000 ൽ തിയേറ്ററുകളിൽ എത്തിയ ചിത്രം അക്ഷരാർത്ഥത്തിൽ ചിരിയുടെ പൂരം തന്നെയായിരുന്നു തീർത്തത്. തെങ്കാശിപ്പട്ടണത്തിലെ ദാസനും കണ്ണനും ശത്രുവുമെല്ലാം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്.

വർഷങ്ങൾക്കിപ്പുറമുള്ള തെങ്കാശിപ്പട്ടണത്തിലെ മറ്റൊരു ഉത്സവകാലമാണ് സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നത്. കണ്ണനും ദാസനും ശത്രുവും മീനാക്ഷിയും ദേവൂട്ടിയും സംഗീതയുമെല്ലാം എഐയുടെ സഹായത്തോടെ സൃഷ്ടിച്ച വീഡിയോയിലുണ്ട്.കുടുംബ സമേതം ഉത്സവം ആഘോഷമാക്കുന്ന കെഡി കമ്പനിയെയാണ് വീഡിയോയിൽ കാണാനാവുക. ഇപ്പോഴത്തെ ലുക്കിലുള്ള സുരേഷ് ഗോപിയേയും ലാലിനെയും സുയുക്ത വർമ്മയെയും ഗീതു മോഹൻദാസിനെയും കാവ്യയെയും ദിലീപിനെയുമെല്ലാമാണ് വീഡിയോയിൽ കാണാനാവുക.ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ “signature_by_aanand” എന്ന ഉപയോക്താവാണ് പങ്കുവച്ചിരിക്കുന്നത്. 1.3 മില്യണിലധികം കാഴ്ചകൾ നേടിയ വീഡിയോയ്ക്ക് നിരവധി ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഒരുപാട് തലമുറകളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളെ വീണ്ടും കാണാനായതിന്റെ സന്തോഷം പങ്കുവച്ച് ധാരാളം കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights