സൈബര്‍ തട്ടിപ്പുകാരെ പിടികൂടുവാന്‍- ഓപ്പറേഷന്‍ സൈ ഹണ്ട് :ജില്ലയില്‍ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കല്‍പ്പറ്റ സൈബര്‍ തട്ടിപ്പുകാരെ പിടികൂടുവാന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സൈ -ഹണ്ട് (Cy-Hunt) ഓപ്പറേഷന്റെ ഭാഗമായി വയനാട് ജില്ലയില്‍ 48 ഇടങ്ങളില്‍ പരിശോധന നടത്തി. മാര്‍ച്ച് അഞ്ചിന് നടത്തിയ ഓപ്പറേഷനില്‍ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 28 പേരെ പിടികൂടുകയും ചെയ്തു.ബാങ്ക് അക്കൌണ്ടുകള്‍ കേന്ദ്രീകരിച്ച് മ്യൂള്‍ അക്കൗണ്ടുകള്‍,ചെക്ക്,എ.ടി.എം കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.കേരള സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ ബാങ്ക് അക്കൌണ്ടുകള്‍ കേന്ദ്രീകരിച്ചും മറ്റും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിരന്തരമായി നിരീക്ഷിച്ചാണ് പോലീസ് സൈബര്‍ ഹണ്ട് ഓപ്പറേഷന്‍ നടപ്പിലാക്കിയത്. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. ബാങ്ക് അക്കൌണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി സൈബര്‍ കുറ്റകൃത്യങ്ങളില്‍ ബന്ധമുള്ള മറ്റു പ്രതികളെ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights