ആ സ്‌കൂട്ടര്‍ യാത്രികന് കിട്ടി എട്ടിന്റെ പണി! 3,250 രൂപ പിഴ, 7 ദിവസത്തെ ക്ലാസ്; ‘മിന്നല്‍ പ്രഭ’യ്ക്ക് ആദരം

കോഴിക്കോട്: എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ നടപ്പാതയിലൂടെ സ്‌കൂട്ടര്‍ ഓടിച്ചത് വീട്ടമ്മ തടഞ്ഞ സംഭവത്തില്‍, നിയമം ലംഘിച്ച സ്‌കൂട്ടര്‍ ഉടമയുടെ ലൈസന്‍സ് മോട്ടോര്‍ വാഹന എന്‍ഫോഴ്‌സമെന്റ് വിഭാഗം സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂട്ടര്‍ ഉടമയായ കരുവിശ്ശേരി സ്വദേശിയുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. നിയമ ലംഘനത്തിനു ഇയാള്‍ക്ക് 3,250 രൂപ പിഴയും ചുമത്തി.എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് റിസര്‍ച് കേന്ദ്രത്തില്‍ 7 ദിവസത്തെ നിയമ പഠനത്തിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി 7,500 രൂപ ഫീസ് ഈടാക്കി. 7 ദിവസത്തിനു ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം ലൈസന്‍സ് കാലാവധി നിശ്ചയിക്കും.നടപ്പാതയിലൂടെ യാത്ര ചെയ്ത സ്‌കൂട്ടര്‍ യാത്രക്കാരനെ എരഞ്ഞിപ്പാലം സ്വദേശി കൊയ്യേരി പ്രഭാവതിയാണ് തടഞ്ഞു തിരിച്ചയച്ചത്. ഈ സംഭവം വൈറലായതോടെ ജില്ലാ ഭരണകൂടം കലക്ടറുടെ ഫെയ്‌സ്ബുക്ക് വഴി ‘നടപ്പാതകള്‍ കാല്‍നട യാത്രക്കാര്‍ക്ക് വേണ്ടിയെന്നും വാഹനങ്ങള്‍ റോഡിലൂടെ പോകണമെന്നും’ പോസ്റ്റിട്ടിരുന്നു. തുടര്‍ന്നാണ് എംവിഡിയുടെ നടപടി.സ്‌കൂട്ടര്‍ യാത്രക്കാരനെ തടഞ്ഞ പ്രഭാവതിയെ മന്ത്രി കെബി ഗണേഷ് കുമാര്‍ അഭിനന്ദിച്ചു. മോട്ടോര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്നലെ വീട്ടില്‍ എത്തി പ്രഭാവതിയെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights