കാസര്‍ക്കോട്: ഡോക്ടറുടെ പരിശോധനാ മുറിയില്‍ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജോലിയുമായി ബന്ധപ്പെട്ടു ശാസിച്ചതിനാണ് ജീവനക്കാര്‍ ഇത്തരത്തില്‍ പ്രതികാരം ചെയ്തത്. മാവുങ്കാല്‍ ഇഎച്എസ് പോളി ക്ലിനിക്ക് ആശുപത്രിയിലെ ഡോ. ടികെ ഷര്‍മിനയുടെ പരാതിയിലാണ് ജീവനക്കാരായ ജയകൃഷ്ണന്‍, ലാബ് ടെക്‌നീഷ്യ അഞ്ജലി എന്നിവര്‍ക്കെതിരെ കേസെടുത്തത്.
ബുധനാഴ്ചയാണ് സംഭവം. ഡോക്ടറുടെ മുറിയിലും മേശയിലും കസേരയിലുമാണ് ജീവനക്കാര്‍ നായ്ക്കുരണപ്പൊടി വിതറിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്ടര്‍ ഹൊസ്ദുര്‍?ഗ് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
ആരോ?ഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ്. ഇരുവരേയും ജോലി സംബന്ധമായി ഡോക്ടര്‍ മുന്‍പ് ശകാരിച്ചിരുന്നു. ഇതാണു പ്രതികാരത്തിനു കാരണമായതെന്നു പൊലീസ് പറയുന്നു.









