‘മഞ്ഞക്കുറ്റികൾ മാറ്റണം, സിൽവർ ലൈൻ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണം’; മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ റെയില്‍ വിരുദ്ധ സമിതി മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നല്‍കി. പദ്ധതി റദ്ദു ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കണം. ഭൂമി ഏറ്റെടുക്കല്‍ നോട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ മാറ്റണം, പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കണം, അറസ്റ്റിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി മുഖ്യമന്ത്രി വിഡി സതീശന് നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.സില്‍വര്‍ ലൈന്‍ പദ്ധതിക്കായി അഞ്ച് വര്‍ഷം മുമ്പിട്ട മഞ്ഞക്കുറ്റി കാരണം ഒരു ലോണോ സ്ഥലം വില്‍പ്പനയോ നടത്താന്‍ കഴിയാതെ വലയുകയാണ് ജനങ്ങള്‍. അതിനാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേഷിക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയായാണ് സില്‍വര്‍ ലൈന്‍ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights