വയനാട് പൊന്‍കുഴിയില്‍ വീണ്ടും എക്‌സൈസിന്റെ ലഹരി വേട്ട; അരക്കിലോയ്ക്ക് മേല്‍ മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍

പൊന്‍കുഴി: വയനാട് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ വെച്ച് സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വൈശാഖിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനില്‍ നിന്നും മാരക രാസ ലഹരിയായ 63.957 ഗ്രാം മെത്താഫിറ്റാമിന്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് മഞ്ചേശ്വരംഇടനാട് സീത്താന്‍ഗോളി വികാസ് നഗര്‍ വീട്ടില്‍ മുഹമ്മദ് സുമൈര്‍ (:28) എന്നയാളെ അറസ്റ്റ് ചെയ്തു.ഇയാള്‍ ബാംഗ്ലൂരില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത മയക്കു മരുന്നിനു 4 ലക്ഷത്തോളം രൂപ വില വരും.

പരിശോധനാ സംഘത്തില്‍ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, ഹരിദാസ് സി.വി, പ്രിവന്റ്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി, അനീഷ്. എ.എസ്, വിനോദ്.പി.ആര്‍, ചാള്‍സ് കുട്ടി റ്റി.ഇ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ധന്വന്ത് കെ.ആര്‍, മുഹമ്മദ്, നിഷാദ്.കെ. യു, ആദിത്യന്‍ എസ്.എസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍
അശ്വതി വി.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അനു പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണവും, പരിശോധനയും നടത്തുമെന്നും, ലഹരി മാഫിയക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് കേസുകളിലായി 41.5 ഗ്രാം എം. ഡി. എം. എ യും, 4.215ഗ്രാം മെത്താ ഫിറ്റാമിനുമായി മൂന്നു പേര്‍ പിടിയില്‍ ആയിരുന്നു. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതി 1 ല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights