ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ബസ് ഇടിച്ച് നിര്‍ത്തി യാത്രക്കാരെ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍, പിന്നാലെ മരണം

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതോടെ വാഹനമിടിപ്പിച്ച് നിര്‍ത്തി യാത്രക്കാരെ സുരക്ഷിതമാക്കി കെഎസ്ആര്‍ടിസി ഡ്രൈവര്‍. യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ സി പ്രദീപിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം വിട പറഞ്ഞത് നൊമ്പരമായി.മാവേലിക്കര നടക്കാവില്‍ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്. ബസ് ഓടിക്കുന്നതിനിടെ അസ്വസ്ഥത തോന്നിയ പ്രദീപ് ഉടന്‍ തന്നെ സമീപത്തെ കടയിലേക്ക് വാഹനം ഇടിച്ചുനിര്‍ത്തുകയായിരുന്നു. മതില്‍ തകര്‍ന്നു. പ്രദീപിന്റെ സമയോചിതമായ ഇടപെടലില്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഓടിക്കൂടിയ നാട്ടുകാരാണ് പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപകടമുണ്ടായി ഒരു മണിക്കൂര്‍ പിന്നീടും മുമ്പേ പ്രദീപ് വിട പറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights