വയനാട് ദുരന്തബാധിതർക്കായി 8 സെന്റ് ഭൂമിയിൽ 1100 സ്‌ക്വയർ ഫീറ്റ് വീടുകൾ നൽകും: പ്രിയങ്ക ഗാന്ധി

മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടൽ നടന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് തറക്കല്ലിടുക. പ്രിയങ്കാ ഗാന്ധി എംപി, കെ.സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വയനാട് ദുരന്തം ഞാൻ സഹോദരനോടൊപ്പം വന്നു കണ്ടതാണ്. തിരഞ്ഞെടുപ്പിന് മുൻപാണ് വന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വന്നപ്പോൾ കണ്ടത് എല്ലാം നഷ്ടപ്പെട്ടവരെ.ഞാൻ അന്ന് പറഞ്ഞു നിങ്ങൾക്ക് ആകുന്നത് എല്ലാം ചെയ്യും എന്ന്. ഞാൻ എന്നും നിങ്ങളുടെ കുടുംബ അംഗമാണ്. എല്ലാം നഷ്ടപ്പെട്ടകുറെ മനുഷ്യരുടെ അതിജീവനമാണ്. ദുരന്തത്തിൽ പതറാതെ മനക്കരുത്ത് അർജിച്ചു എല്ലാം നേരിട്ടു. പാർലിമെന്റ്ൽ പ്രശ്നങ്ങൾ ഉന്നയിച്ചു. ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കാൻ ആഭ്യന്തര മന്ത്രിയോട് പറഞ്ഞു. എന്നാൽ നടന്നില്ല.

പ്രതിഷേധം നടത്തി. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു ഞങ്ങൾക്ക് വേണ്ടി നിന്നിട്ടുണ്ട്. നിങ്ങളുടെ സഹോദരി എന്ന നിലയിൽ ഈ പ്രക്രിയ നീണ്ടുപോയതിൽ ഖേദിക്കുന്നു. വയനാട് ദുരന്തബാധിതർക്കായി 8 സെന്റ് ഭൂമിയിൽ 1100 സ്‌ക്വയർ ഫീറ്റ് വീടുകളാണ് നൽകുകയെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

മേപ്പാടി പഞ്ചായത്ത് കുന്നംപറ്റയിലാണ് കോൺഗ്രസ് ഭവന നിർമ്മാണ പദ്ധതിക്കായി ആദ്യഘട്ടത്തിൽ ഭൂമി ഏറ്റെടുത്തത്. 8.5 ഏക്കർ ഭൂമിയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. 100 വീടുകൾ നിർമ്മിച്ചു നൽകുമെന്നതാണ് കോൺഗ്രസിന്റെ പ്രഖ്യാപനം. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടമായി 50 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യം.

കുന്നംപറ്റയിൽ കോൺഗ്രസ് കണ്ടെത്തിയ സ്ഥലത്ത് ഭൂമി നിരപ്പാക്കുന്ന പ്രവർത്തികൾ ഇതിനോടകം പൂർത്തീകരിച്ചു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് കോൺഗ്രസ് ഭൂമി കണ്ടെത്തിയത്. യുദ്ധകാല അടിസ്ഥാനത്തിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കും എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights