ചുരത്തില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഒരാള്‍ മരണപ്പെട്ടു

താമരശ്ശേരി: ചുരം 5നും 6നും ഇടയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ കൊയിലാണ്ടി സ്വദേശി കുമാരന്‍ എന്ന ആള്‍ മരിച്ചു.അപകടത്തില്‍ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
മരിച്ച കുമാരന്റെ മൃതദേഹം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights