തൊണ്ടര്‍നാട് പഞ്ചായത്തിലെ തേറ്റമല, കാഞ്ഞിരങ്ങാട്, പാലേരി എന്നിവിടങ്ങളില്‍ തെരുവുനായ ആക്രമണം. 6 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്കേറ്റിറ്റുണ്ട്. പൊട്ടക്കല്‍ മേരി, റിസ മെഹ്റിന്‍, കേളു, ബാബു, തങ്കച്ചന്‍, എബ്രഹാം എന്നിവര്‍ക്കാണ് വീടിന് പരിസരത്ത് വെച്ച് കടിയേറ്റത്. ബാബുവിന്റെ മുഖത്തും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ആക്രമിച്ച നായയെ പാലേരിയില്‍ ചത്ത നിലയില്‍ കണ്ടെത്തി. നായയുടെ മൃതദേഹം പരിശോധയ്ക്കായി കൊണ്ടുപോകും.
തെരുവുനായ ആക്രമണം; പരിക്കേറ്റത് ആറ് പേര്‍ക്ക്









