‘തത്കാലം നിയമസഭയിലേക്കില്ല; മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല’; ഷാഫി പറമ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍ എം പി. പ്രചരിക്കുന്നത് ഊഹാപോഹങ്ങളെന്നാണ് പ്രതികരണം.ഒരു എംപിയും സ്വയം സ്ഥാനാര്‍ഥിയായിട്ട് നില്‍ക്കുന്നില്ലല്ലോ. ഞാനിപ്പോള്‍ മത്സരിച്ച് ജയിച്ച് നില്‍ക്കുകയാണല്ലോ. അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റട്ടെ. മത്സരിക്കണമെന്ന് പാര്‍ട്ടി ഇതുവരെ പറഞ്ഞിട്ടില്ല. നിങ്ങള്‍ ഊഹാപോഹങ്ങള്‍ ഉണ്ടാക്കി അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവെക്കരുത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉചിതമായ തീരുമാനമെടുക്കും. കേരളത്തില്‍ യുഡിഎഫിന്റേത് നല്ല സ്ഥാനാര്‍ഥി പട്ടികയായിരിക്കും. അനിവാര്യമായ മാറ്റം കേരളത്തില്‍ ഉണ്ടായിരിക്കും. ഇവരെ മാറ്റാന്‍ ജനങ്ങള്‍ തയാറായിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്നോടിയായി കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു.
തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. മത്സരിക്കാന്‍ സന്നദ്ധരെന്ന് അറിയിച്ച് അഞ്ച് എം പിമാര്‍ രംഗത്തെത്തിയത് നേൃത്വത്തിന് തലവേദനയായെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കെപിസിസി നേതൃത്വം. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights