കൊയിലാണ്ടിയിൽ ഇലട്രിക് സ്കൂട്ടർ അപകടം : മൂന്നു MBBS വിദ്യാർഥികൾ മരിച്ചു.

കൊയിലാണ്ടി: സംസ്ഥാന ഹൈവേയിൽ ഇലട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്നു യുവാക്കൾ മരിച്ചു.

ഇന്നു പുലർച്ചെ രണ്ട് മണിയോടെ കുറുവങ്ങാട് അക്വഡറ്റിനു സമീപമായിരുന്നു അപകടം.

മലബാർ മെഡിക്കൽ കോളെജിലെ MBBS വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരണമടഞ്ഞത്.

ഇന്നു പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇലട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം മതിലിൽ ഇടിക്കുകയായിരുന്നു. മൂന്നുപേരും തൽക്ഷണം മരിച്ചു.

നാട്ടുകാരും പോലീസും ചേർന്ന് ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളെജിലെക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights