എൽ.ഡി.എഫ്. സ്ഥാനാർഥി ഒ.ആർ കേളു ഇന്ന് പത്രിക സമർപ്പിക്കും

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിന് എൽ.ഡി.എഫ്. സഞ്ജമായതായി നേതാക്കൾ പറഞ്ഞു. മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്ഥാനാർഥിയാണ് എൽ.ഡി.എഫിനുള്ളത്. കഴിഞ്ഞ പത്തു വർഷമായി നടത്തിയ വികസനം അറിഞ്ഞ് ജനം കൂടെ നിൽക്കുമെന്നും സ്ഥാനാർഥിയുടെ വിജയത്തിനായി ഇന്ന് (മാർച്ച 19 വ്യാഴാഴ്‌ച) രാവിലെ 10ന് കണിയാരം സെൻ്റ് ജോസഫ്‌സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ പ്രവർത്തക സമിതി രൂപവത്കരണയേഗം വിളിച്ചു ചേർക്കുമെന്നും നേതാക്കൾ പറഞ്ഞു. സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ്. നേതാക്കളായ സി.കെ. ശശീന്ദ്രൻ, ഇ.ജെ. ബാബു ഉൾപ്പെടെ യുള്ളവർ പങ്കെടുക്കും. വ്യാഴാഴ്ച‌ ഉച്ചയ്ക്ക് ഒരു മണിക്ക് സബ് കളക്‌ടർക്കു മുമ്പാകെ സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിക്കും. എരുമത്തെരുവ് സി.ഐ.ടി.യു.സി. ഓഫീസ് പരിസരത്തു നിന്ന് പ്രകടനമായാണ് സ്ഥാനാർഥി പ്രവർത്തകർക്കൊപ്പമെത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights