വയനാട് ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനായി ടി.വി ബിനോയി

പുല്‍പ്പള്ളി: വയനാട് ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ടി.വി ബിനോയിക്ക് ലഭിച്ചത് കഠിനാധ്വാനിയായ യുവ കര്‍ഷകനുള്ള അംഗീകാരമാണ്. പുല്‍പ്പള്ളി വീട്ടിമൂല തേക്കാനത്ത് ബിനോയിയെ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കുന്നതിന് അധികൃതര്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നിട്ടില്ല. തന്റെ പശു ഫാമിലെ 35 പശുക്കളെയും കിടാക്കളെയും വളരെ ആരോഗ്യത്തോടെയും വൃത്തിയോടെയും വളര്‍ത്തിയതിന്റെയും പരിപാലിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന് ബഹുമതി ലഭിച്ചത്.10 വര്‍ഷത്തോളമായി ക്ഷീര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകനാണ്. 35 പശുക്കളില്‍ നിന്നായി 400 ലിറ്റര്‍ പാല്‍ ഇപ്പോള്‍ വില്‍ക്കുന്നുണ്ട്.ഒന്നര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്ന സൂപ്പര്‍ നേപ്പിയര്‍ എന്ന തീറ്റപ്പുല്‍ കൃഷിക്ക് പുറമേ കര്‍ണാടകത്തില്‍ നിന്നും വരുത്തുന്ന ചോള തണ്ടുമാണ് പശുക്കളുടെ ഇഷ്ട വിഭവങ്ങള്‍.മനോഹരമായ ഫാമിനുള്ളില്‍ എല്ലാ കാര്യങ്ങളും വൃത്തിയിലും കൃത്യതയോടെയും ചെയ്യുന്നതിനായി ഒരു നേപ്പാളി കുടുംബം ഇവിടെ താമസിച്ച് ജോലി ചെയ്യുന്നു.കര്‍ഷക കുടുംബമാണ് ബിനോയിയുടെത്. ഭാര്യ ഷീന ,അമ്മ ഏലിയാമ്മ ,അലന്‍, ആല്‍ബിന്‍ എന്നീ രണ്ടു മക്കളും ബിനോയിയെ സഹായിക്കാനായി എപ്പോഴും സജീവമായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights