വീട്ടുവളപ്പിലെ കൃഷിക്കിടയില്‍ കഞ്ചാവ് ചെടികള്‍; രഹസ്യവിവരത്തില്‍ യുവാവ് കുടുങ്ങി

വര്‍ക്കല: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂര്‍ അഴകന്‍വിള ലക്ഷംവീട് കോളനിയില്‍ റാഷിദാണ് (38) പിടിയിലായത്. രണ്ട് മീറ്റര്‍, 1.5 മീറ്റര്‍ നീളമുള്ള ഓരോ ചെടികളും നാല് കഞ്ചാവ് തൈകളുമാണ് പിടിച്ചെടുത്തത്. റാഷിദ് തന്റെ വീട്ടുവളപ്പില്‍ വളമിട്ട് മാസങ്ങളായി ചെടി പരിപാലിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മറ്റ് കൃഷികള്‍ക്കൊപ്പമാണ് കഞ്ചാവും വളര്‍ത്തിയത്. വര്‍ക്കല ഡിവൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വര്‍ക്കല ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights