സ്‌കൂള്‍ കോമ്പൗണ്ടിലെ മരം റോഡിലേക്ക് കടപുഴകി വീണു;അഗ്‌നി രക്ഷാസേന മരം മുറിച്ചുമാറ്റി

മാനന്തവാടി: കണിയാരം ഫാ.ജി.കെ.എം സ്‌കൂളിന്റെ ഗ്രൗണ്ടില്‍ നിന്ന മരം കടപുഴകി റോഡിലേക്ക് വീണു. കെഎസ്ഇബി ലൈനിലേക്കും റോഡിലേക്കും വീണവലിയ പൂവാക മരം മാനന്തവാടി അഗ്‌നി രക്ഷാസേന എത്തി മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ വിനോദ് വി.പി, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ സനൂപ് കെ.എ, മനു അഗസ്റ്റിന്‍, അജില്‍.കെ, അനുറാം പി.ഡി, ഹോം ഗാര്‍ഡ് ഷൈജറ്റ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ചു നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights