ചെന്നൈ: പഞ്ചാബ് കിങ്‌സ് തുടരെ ആറ് മത്സരങ്ങള്‍ തോറ്റതും രാജസ്ഥാന്‍ തുടരെ മൂന്ന് മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തതോടെ ഐപിഎല്‍ പ്ലേ ഓഫ് സാധ്യത കൂടുതല്‍ സങ്കീര്‍തയിലേക്ക് നീങ്ങുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബം?ഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചതോടെ മൂന്ന് സ്ഥാനങ്ങള്‍ക്കായി 7 ടീമുകള്‍ ഫലത്തില്‍ രം?ഗത്തുണ്ടെന്ന അവസ്ഥയാണ് നിലവില്‍. ഞായറാഴ്ച പഞ്ചാബിനെ ആറാം തോല്‍വിയിലേക്ക് തള്ളിയിട്ടാണ് ആര്‍സിബി പ്ലേ ഓഫ് ഉറപ്പിച്ചത്. രാജസ്ഥാനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സും പ്ലേ ഓഫ് റെയ്‌സില്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞു മറിഞ്ഞത്.
നിലവില്‍ ?ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്ലേ ഓഫ് സാധ്യത 99.2 ശതമാനമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു 75 ശതമാനവും സാധ്യത നില്‍ക്കുന്നു. ആര്‍സിബി സ്ഥാനം ഉറപ്പിക്കുകയും ?ഗുജറാത്ത്, ഹൈദരാബാദ് ടീമുകള്‍ സാധ്യതയില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശരിക്കും നാലാം സ്ഥാനത്തേക്കാണ് പോരാട്ടം നടക്കുന്നത്. പഞ്ചാബ് കിങ്‌സിനു നിലവില്‍ 31.1 ശതമാനമാണ് സാധ്യത. ചെന്നൈക്ക് 35.5 ശതമാനം. രാജസ്ഥാന് 34.8 ശതമാനവും പ്ലേ ഓഫ് സാധ്യത നില്‍ക്കുന്നു.
പഞ്ചാബ്, രാജസ്ഥാന്‍ ടീമുകളുടെ തോല്‍വി ചെന്നൈ സൂപ്പര്‍ കിങ്‌സിനു ലോട്ടറിയായി മാറുകയാണ്. ഒരു മത്സരമാണ് 16 പോയിന്റുള്ള ?ഗുജറാത്ത് ടൈറ്റന്‍സിനു ശേഷിക്കുന്നത്. ഈ മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ്. ഈ മത്സരത്തില്‍ ജയിച്ചാല്‍ ചെന്നൈയ്ക്ക് പ്രതീക്ഷ കൂടുതല്‍ സജീവമാക്കാം. 12 കളിയില്‍ ആറ് ജയവും തോല്‍വിയുമുള്ള ചെന്നൈ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ചെന്നൈക്ക് 16 പോയിന്റാകും. മികച്ച വിജയവും നെറ്റ്‌റണ്‍റേറ്റും ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പവുമാകും.
അടുത്ത രണ്ട് മത്സരങ്ങളില്‍ രാജസ്ഥാന്‍ ഒരു കളി മാത്രം ജയിക്കുകയും പഞ്ചാബ് അവരുടെ അവസാന കളിയും തോല്‍ക്കുകയും ചെയ്താല്‍ ചെന്നൈക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. അടുത്ത രണ്ട് മത്സരങ്ങളും ചെന്നൈ നിര്‍ബന്ധമായും ജയിച്ചിരിക്കണം. ഒന്നില്‍ തോറ്റാല്‍ സാധ്യതകള്‍ വലിയ തോതില്‍ കുറയും. എങ്കിലും 13 പോയിന്റുള്ള പഞ്ചാബ് അടുത്ത മത്സവും 12 പോയിന്റുള്ള രാജസ്ഥാന്‍ ഇനിയുള്ള രണ്ട് കളികളും തോറ്റാലാണ് ചെന്നൈക്ക് സാധ്യത നില്‍ക്കുന്നത്. 14 പോയിന്റുമായി സിഎസ്‌കെയ്ക്ക് ആ സാഹചര്യത്തില്‍ പ്ലേ ഓഫിലെത്താം. രണ്ട് കളിയും തോറ്റാല്‍ ചെന്നൈ പുറത്താകും.







