ജപ്പാനിൽ പോയി പഠിക്കാം, പണം സർക്കാർ നൽകും; ഒരു ലക്ഷം വരെ സ്റ്റൈപൻഡും, യോഗ്യത പ്ലസ് ടു,

ജപ്പാനിൽ പഠനത്തിനൊപ്പം ഗവേഷണവും ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അതിന് മികച്ച അവസരം ഒരുക്കിയിരുകയാണ് ജപ്പാൻ സർക്കാർ. വിദേശ വിദ്യാർഥികൾക്ക് വേണ്ടി സർക്കാർ ഒരുക്കുന്ന ‘Japan MEXT Scholarship 2027’ വഴി സൗജന്യമായി ജപ്പാനിൽ പഠിക്കാം. ജീവിത ചെലവുകൾക്കായി പ്രത്യേകം തുകയും ലഭിക്കും. മാസ്റ്റേഴ്സ്, ഡോക്ടറൽ (PhD), കൂടാതെ നോൺ – ഡിഗ്രി റിസർച്ച് സ്റ്റുഡന്റസ് എന്നിവർക്കും ഈ സ്കോളർഷിപ്പ് ലഭ്യമാണ്.യോഗ്യത
‘MEXT’ സ്കോളർഷിപ്പിന് ഇന്ത്യൻ പൗരൻന്മാർക്ക് അപേക്ഷിക്കാം.

ജപ്പാനിലെ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടുന്ന സമയത്ത് വിദ്യാർഥി 18 വയസ്സ് പൂർത്തിയായിരിക്കണം.

12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം.

ജപ്പാനിലെ യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടാനുള്ള അക്കാദമിക് യോഗ്യത ഉണ്ടായിരിക്കണം.പ്രായപരിധി, കരസ്ഥമാക്കിയ ഡിഗ്രികൾ, ഭാഷാ പരിജ്ഞാനം തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെയല്ല.

ഓരോ സ്കോളർഷിപ്പ് കാറ്റഗറി അനുസരിച്ചും ഇവ വ്യത്യാസപ്പെടും.

അതിനാൽ അപേക്ഷകർ ഔദ്യോഗിക MEXT വിജ്ഞാപനവും ഇന്ത്യയിലെ ജപ്പാൻ എംബസി നൽകുന്ന നിർദ്ദേശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതാണ്.സ്കോളർഷിപ്പ് കൊണ്ടുള്ള ഗുണങ്ങൾ
കോളേജിലോ യൂണിവേഴ്സിറ്റിയിലോ പഠിക്കുന്നതിനുള്ള യാതൊരുവിധ കോഴ്സ് ഫീസോ ട്യൂഷൻ ഫീസോ നിങ്ങൾ നൽകേണ്ടതില്ല.

യൂണിവേഴ്സിറ്റി പ്രവേശന സമയത്ത് സാധാരണയായി വാങ്ങാറുള്ള എൻട്രൻസ് ഫീസ്, അഡ്മിഷൻ രജിസ്ട്രേഷൻ ഫീസ്, പരീക്ഷാ ഫീസുകൾ എന്നിവയെല്ലാം ജപ്പാൻ സർക്കാർ നൽകും

ജപ്പാനിലെ താമസം, ഭക്ഷണം, വസ്ത്രം, പുസ്തകങ്ങൾ എന്നിവയ്ക്കായി എല്ലാ മാസവും നിശ്ചിത തുക ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.

ഇത് കോഴ്സ് അനുസരിച്ച് ഏകദേശം 117,000 യെൻ മുതൽ 144,000 യെൻ വരെ (ഏകദേശം 63,000 രൂപ മുതൽ 81,000 രൂപ വരെ ആയിരിക്കും.

പഠനത്തിന്റെ തുടക്കത്തിൽ ഇന്ത്യയിൽ നിന്നും ജപ്പാനിലേക്ക് പോകാനുള്ള ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റും, കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം തിരികെ നാട്ടിലേക്ക് വരാനുള്ള വിമാന ടിക്കറ്റും സൗജന്യമായി ലഭിക്കും.ജപ്പാനിലെ ദൈനംദിന ജീവിതവും ആശയവിനിമയവും എളുപ്പമാക്കുന്നതിനായി ആദ്യത്തെ 6 മാസം സൌജന്യ ജാപ്പനീസ് ഭാഷാ പരിശീലനം നൽകും.

ഈ പരിശീലന കാലയളവിലും നിങ്ങൾക്ക് മുഴുവൻ പ്രതിമാസ സ്റ്റൈപ്പൻഡും ലഭിക്കും.

നിങ്ങൾ ലബോറട്ടറിയിൽ ചെയ്യുന്ന പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും ആവശ്യമായ സാമഗ്രികൾ, ലൈബ്രറി സൌകര്യങ്ങൾ, പ്രൊജക്റ്റ് ചിലവുകൾ എന്നിവ സ്കോളർഷിപ്പിന്റെ ഭാഗമായി യൂണിവേഴ്സിറ്റി ലഭ്യമാക്കും.

വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കുറഞ്ഞ ചിലവിലുള്ള ഹോസ്റ്റലുകളിൽ (International Student Dormitories) താമസം ഉറപ്പാക്കാൻ MEXT മുൻഗണന നൽകും.

ഇതിന്റെ വാടക നിങ്ങൾക്ക് ലഭിക്കുന്ന പ്രതിമാസ സ്റ്റൈപ്പൻഡിൽ നൽകാം.MEXT’- സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട രീതി
ഈ സ്കോളർഷിപ്പിന് പ്രധാനമായും രണ്ട് രീതിയിൽ അപേക്ഷിക്കാം.

നമ്മുടെ നാട്ടിലെ ജാപ്പനീസ് എംബസി വഴിയോ അല്ലെങ്കിൽ ജപ്പാനിലെ ഒരു യൂണിവേഴ്സിറ്റി വഴി നേരിട്ടോ അപേക്ഷിക്കാം.

യൂണിവേഴ്സിറ്റി വഴി അപേക്ഷിക്കുന്നവർ ജപ്പാനിലെ ഒരു പ്രൊഫസറെ (Supervisor) കണ്ടെത്തി അവരുടെ ഗവേഷണത്തിന് കീഴിൽ പഠിക്കാനുള്ള സമ്മതപത്രം (Acceptance Letter) മുൻകൂട്ടി വാങ്ങിയിരിക്കണം.

എന്നാൽ എംബസി വഴി അപേക്ഷിക്കുമ്പോൾ ആദ്യ ഘട്ടങ്ങളിൽ ഇതിന്റെ ആവശ്യമില്ല.അപേക്ഷയോടൊപ്പം നിങ്ങളുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ (Transcripts), ബയോഡാറ്റ (CV), അധ്യാപകരുടെ ശുപാർശ കത്തുകൾ (Recommendation Letters), ഭാഷാ നൈപുണ്യം തെളിയിക്കുന്ന രേഖകൾ (English/Japanese Proficiency) എന്നിവ സമർപ്പിക്കണം.

പി.ജി, പി.എച്ച്.ഡി (Master’s/PhD) പഠനത്തിന് അപേക്ഷിക്കുന്നവർ ജപ്പാനിൽ ചെന്ന് ഏത് വിഷയത്തിലാണ് ഗവേഷണം നടത്താൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വിശദമായ ഒരു ‘റിസർച്ച് പ്രൊപ്പോസൽ’ നിർബന്ധമായും തയ്യാറാക്കണം.

സ്കോളർഷിപ്പ് തിരഞ്ഞെടുപ്പ് പല ഘട്ടങ്ങളായാണ് നടക്കുന്നത്. ആദ്യം നിങ്ങളുടെ അപേക്ഷയും രേഖകളും പരിശോധിക്കും (Document Screening). അതിൽ യോഗ്യത നേടുന്നവർക്കായി പരീക്ഷകളും അഭിമുഖങ്ങളും (Interviews) ഉണ്ടായിരിക്കുന്നതാണ്.’MEXT’ സ്കോളർഷിപ്പ് അപേക്ഷകളിൽ സമയനിഷ്ഠ വളരെ പ്രധാനമാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും, ആവശ്യമായ രേഖകൾ പൂർണ്ണമല്ലാത്തതുമായ (Incomplete) അപേക്ഷകളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

നിങ്ങൾ തിരഞ്ഞെടുക്കുന്ന അപേക്ഷാ വഴി അനുസരിച്ച് (Embassy/University) അപേക്ഷാ ഫോമുകളിലും രേഖകൾ സമർപ്പിക്കേണ്ട രീതിയിലും മാറ്റങ്ങൾ വരാം. അതിനാൽ ഔദ്യോഗിക വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് മാത്രമേ രേഖകൾ തയ്യാറാക്കാവൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക.

https://www.education.gov.in/sites/upload_files/mhrd/files/PS_Scholarship_MEXT_2027.pdf

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights