പ്ലസ് വൺ സീറ്റ് കിട്ടിയില്ലേ? അവസരം വീണ്ടും; ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം

ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന് മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും നാളിതുവരെ അപേക്ഷിക്കുവാന്‍ കഴിയാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. നിലവിലുള്ള വേക്കന്‍സികള്‍ www.hscap.kerala.gov.in എന്നി വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത വേക്കന്‍സിയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 12 ന് രാവിലെ 10 മണി മുതല്‍ 13 ന് വൈകിട്ട് 4 മണി വരെയുള്ള സമയപരിധിക്കുള്ളില്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം.

ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ വെബ്സൈറ്റിലെ പ്രവേശനത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി കാന്‍ഡിഡേറ്റ് ലോഗിനും ‘Create Candidate Login-SWS’ എന്ന ലിങ്കിലൂടെ രൂപീകരിക്കണം. തുടര്‍ന്ന് കാന്‍ഡിഡേറ്റ് ലോഗിനിലെ ‘Apply for Vacant Seats’ എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കന്‍സികള്‍ക്കനുസൃതമായി ഓപ്ഷനുകളും നല്‍കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം.

അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്കനുസൃതമായി എത്ര സ്‌കൂള്‍/ കോഴ്സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം. വിവിധ കാരണങ്ങളാല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയുന്നില്ലായെന്നും ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കുവാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും ഈ അവസരത്തില്‍ അപേക്ഷ ഓണ്‍ലൈനായി നല്‍കാം.

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 മോഡല്‍ റെസിഡെന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലേയും പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ആറ് മോഡല്‍ റെസിഡെന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലേയും പ്രവേശനം ഏകജാലക സംവിധാനത്തില്‍ പ്രത്യേക അപേക്ഷകള്‍ ക്ഷണിച്ച് മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളും രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളും പൂര്‍ത്തീകരിച്ച ശേഷമുള്ള ഒഴിവുകളും വെബ്സൈറ്റില്‍ സ്പോട്ട് അഡ്മിഷനായി പ്രസിദ്ധീകരിച്ചു. യോഗ്യരായ അപേക്ഷകര്‍ക്ക് പ്രസ്തുത ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശവും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights