തോല്‍പ്പെട്ടിയില്‍ മെത്തഫിറ്റാമിനുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

തോല്‍പ്പെട്ടിയില്‍ നടത്തിയ വാഹന പരിശോധനയില്‍ 88.141 ഗ്രാം മെത്തഫിറ്റാമിനുമായി യുവാക്കള്‍ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി കൊടശ്ശേരി അലിയുള്‍ താഹിര്‍ കെ (29),തലശ്ശേരി മാഹി സ്വദേശി സഫനിദ് എം (32) മലപ്പുറം പെരുമണ്ണ സ്വദേശി സൈഫുദ്ദീന്‍ വി പി (35) എന്നിവരെ അറസ്റ്റ് ചെയ്ത് എന്‍ ഡി പി എസ് കേസ് എടുത്തു. ഇവര്‍ സഞ്ചരിച്ച കെ എല്‍ 25 ജെ 63 ഹ്യൂണ്ടായ് കാറും കസ്റ്റഡിയില്‍ എടുത്തു.മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. ദിലീപും സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ് ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്. അസിസ്റ്റന്‍ന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അജയകുമാര്‍ കെ കെ, പ്രിവന്റീവ് ഓഫീസര്‍ചാള്‍സ്‌കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചന്ദ്രന്‍ പി.കെ, രാജേഷ് എം.ജി, മാനുവല്‍ ജിംസണ്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനില പി.സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഷിംജിത്ത്.പി എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights