കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്യുന്നതിനു മിനിറ്റുകള്‍ക്ക് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ അധ്യാപകരോടു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
മരണത്തിനു വെറും 18 മിനിറ്റ് മുന്‍പ് പ്രിന്‍സിപ്പല്‍ വിനോദ് മോനിയുടെ ഓഫീസ് മുറിയില്‍ നിന്നു കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന നിതിന്റെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. മൂന്ന് അധ്യാപകരും പ്രിന്‍സിപ്പലും നിതിനോടു സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്കു 1.20നു ശേഷമാണ് നിതിന്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് മുറിയില്‍ നിന്നു ഇറങ്ങുന്നത്. പിന്നാലെ 1.38ന് ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി നിതിന്‍ ആത്മഹത്യ ചെയ്തത്.
നേരത്തെ കോളജിനകത്തെ സിസിടിവി ദൃശ്യങ്ങളും നിര്‍ണായക രേഖകളും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രിന്‍സിപ്പല്‍, നിതിന്‍, അധ്യാപിക ലത ശശിധരന്‍, മറ്റ് രണ്ട് അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
കേസിലെ ആരോപണ വിധേയരായ അധ്യാപകര്‍ എംകെ റാം, സം?ഗീത നമ്പ്യാര്‍ എന്നിവര്‍ ദൃശ്യങ്ങളില്‍ ഇല്ല. പ്രിന്‍സിപ്പലിന്റെ മുറിയില്‍ എന്താണ് നടന്നത് എന്നതു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.








