പാകിസ്ഥാന്‍ ആവശ്യപ്പെട്ടു; ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നീട്ടിയതായി ട്രംപ്, നാവിക ഉപരോധം തുടരും

വാഷിങ്ടന്‍: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഇറാന്‍ രംഗത്ത് എത്തുന്നതുവരെ വെടിനിര്‍ത്തല്‍ തുടരും. എന്നാല്‍ നാവിക ഉപരോധം തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ഇറാനിയന്‍ ആഭ്യന്തര പ്രശ്‌നങ്ങളാണ് ചര്‍ച്ചകള്‍ തകരാന്‍ കാരണം. പാകിസ്ഥാന്‍ നേതാക്കള്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇറാന്‍ സര്‍ക്കാര്‍ ഗുരുതരമായി ഭിന്നിച്ചിരിക്കുകയാണ്. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് പാകിസ്താന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവര്‍ അഭ്യര്‍ഥിച്ചു. അതിനാല്‍ ഇറാന്റെ നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും ഒരു ഏകീകൃത നിര്‍ദേശം മുന്നോട്ടുവെക്കാന്‍ കഴിയുന്നതുവരെ ആക്രമണം നിര്‍ത്തിവെക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലെ ഇറാനിയന്‍ തീരത്തെ തുറമുഖങ്ങളിലെ ഉപരോധം തുടരും. ‘മറ്റെല്ലാ കാര്യങ്ങളിലും’ യുഎസ് സൈന്യം സജ്ജരായിരിക്കും എന്നും ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights