തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപരയിലുണ്ടായ തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മേക്കപ്പ്മാന്‍ ബിജീഷിനെ അനുസ്മരിച്ച് നടി നമിത പ്രമോദ്. വര്‍ഷങ്ങളായി തനിക്കൊപ്പമുണ്ടായിരുന്ന ബിജിഷ് പോയെന്ന് നമിതയ്ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. ബിജീഷ് തനിക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നില്ല, സഹോദരന്‍ തന്നെയായിരുന്നുവെന്നാണ് നമിത പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നമിതയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:പ്രിയപ്പെട്ട ബിജി, ഇന്ന് ഞാന്‍ കടന്നു പോകുന്ന വികാരം വാക്കുകളിലൂടെ പറയാനാകില്ല. എന്റെ ഹൃദയത്തിന് താങ്ങാനാകാത്ത അത്ര ഭാരം അനുഭവപ്പെടുന്നു. നിന്നെപ്പോലൊരാളെ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ നഷ്ടമാകുമെന്ന് ചിന്തിച്ചിരുന്നില്ല. നീ ഞങ്ങള്‍ക്കൊപ്പമില്ലെന്ന് എനിക്കപ്പോഴും അംഗീകരിക്കാനായിട്ടില്ല.എട്ട് വര്‍ഷക്കാലം നിങ്ങള്‍ എന്റെ കാര്യങ്ങള്‍ നോക്കി. നിങ്ങള്‍ എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാത്രമായിരുന്നില്ല. കുടുംബമായിരുന്നു. ഒരുമിച്ച് ജോലി ചെയ്ത ഓരോ നാളിലും നിങ്ങള്‍ എനിക്ക് സുരക്ഷിതത്വവും സന്തോഷവും നല്‍കി. നിങ്ങളെ എന്നും എന്റെ സഹോദരനായിട്ടാണ് കണ്ടത്. നിങ്ങള്‍ വളരെ നിഷ്‌കളങ്കനും സത്യസന്ധതയുള്ളവനുമായിരുന്നു. ഞാന്‍ കണ്ടുമുട്ടിയതില്‍ ഏറ്റവും പരിശുദ്ധരായ വ്യക്തികളിലൊരാള്‍.തൃശ്ശൂര്‍ പൂരത്തോട് നിനക്കുണ്ടായിരുന്ന സ്‌നേഹവും ആവേശവും പകരം വെക്കാനാകാത്തതാണ്. നിങ്ങള്‍ ഇങ്ങനെ പോയെന്ന് ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം നുറുങ്ങുന്നു. നിങ്ങളില്ലാത്തൊരു സെറ്റിലേക്ക് ഇനിയെങ്ങനെ വരുമെന്ന് എനിക്കറിയില്ല. എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗമായിരുന്നു നിങ്ങള്‍. നിങ്ങള്‍ ഞങ്ങളുടെ എല്ലാമായിരുന്നു. വളരെ വേഗത്തിലായിപ്പോയി ഈ പോക്ക്. എല്ലാ ദിവസവും നിങ്ങളെ ഞാന്‍ മിസ് ചെയ്യും. റെസ്റ്റ് ഇന്‍ പീസ് ബിജി.
അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ബിജീഷിന്റെ മരണം. സിനിമ-സീരിയല്‍ രംഗത്തു നിന്നും നിരവധി പേരാണ് ബിജീഷിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. ഫെഫ്ക അംഗം കൂടിയായ ബിജീഷ് മാര്‍ഗം കളി, ഷീ ടാക്‌സി തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.







