രണ്ട് വര്‍ഷമായി ഒറ്റയ്ക്ക്, ശരിയായ ചികിത്സ നല്‍കിയാല്‍ മകളുടെ അസുഖം മാറും; അത്ഭുതം സംഭവിച്ചേക്കാമെന്നാണ് ഡോക്ടര്‍ പറഞ്ഞത്’: സിന്ധു വര്‍മ

താനും ഭാര്യ സിന്ധുവും കഴിഞ്ഞ രണ്ട് വര്‍ഷമായി പിരിഞ്ഞ് കഴിയുകയാണെന്നും വിവാഹ മോചനം കോടതിയുടെ പരിഗണനയിലാണെന്നും നടന്‍ മനു വര്‍മ ഈയ്യടുത്ത് പറഞ്ഞിരുന്നു. ഇനി ഒരുമിക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടി കൂടിയായ സിന്ധു വര്‍മ.രണ്ട് വര്‍ഷമായി പിരിഞ്ഞാണ് താമസിക്കുന്നത്. ഏതാണ്ട് എല്ലാവര്‍ക്കും ഇപ്പോള്‍ അറിയാം. അദ്ദേഹം തന്നെ അത് പറഞ്ഞിട്ടുണ്ടെന്നാണ് സിന്ധു പറയുന്നത്. സുമി റാഷിക്കിന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധു മനസ് തുറന്നത്. തന്റെ മകളുടെ രോഗാവസ്ഥയെക്കുറിച്ചും സിന്ധു സംസാരിക്കുന്നുണ്ട്.മകന് ഇപ്പോള്‍ ജോലിയുണ്ട്. ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുകയാണ്. അവന്റെ ജീവിതം സുരക്ഷിതമായി. എന്റെ അടുത്ത ലക്ഷ്യം മകളാണെന്നാണ് സിന്ധു പറയുന്നത്. ”അവള്‍ എപ്പോള്‍ വേണമെങ്കിലും റെഡിയാകും എന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. കാരണം അവളുടേത് മാനസിക പ്രശ്‌നമല്ല. അവള്‍ക്ക് ഹൈഡ്രോസെഫാലസ് എന്നൊരു അസുഖം ആയിരുന്നു. എപ്പോള്‍ വേണമെങ്കിലും ഒരു അത്ഭുതം സംഭവിക്കാം എന്നാണ് ഡോക്ടര്‍ പറയുന്നത്.” താരം പറയുന്നു.എന്നെക്കൊണ്ട് പറ്റുന്നത് പോലെ ചികിത്സയും ഫിസിയോതെറാപ്പിയും ചെയ്യുന്നുണ്ട്. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും താരം പറയുന്നു. ”വീട്ടിലുള്ളപ്പോള്‍ ഞാന്‍ തന്നെയാണ് മകളുടെ കാര്യങ്ങളെല്ലാം നോക്കുന്നത്. ഞാന്‍ ഇല്ലാത്തപ്പോള്‍ അമ്മയോ സഹായിയോ ഉണ്ടാകും. ഷൂട്ടിങിനായി നാലഞ്ച് ദിവസം മാറി നില്‍ക്കുമ്പോള്‍ മോള്‍ക്ക് പിണക്കം വരും. അവള്‍ സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി എന്നതില്‍ സന്തോഷം തോന്നി. അവളുടെ മാനസിക വളര്‍ച്ചയിലും പ്രതികരണങ്ങളിലും വലിയ പുരോഗതി ഇപ്പോള്‍ കാണുന്നുണ്ട്” എന്നാണ് താരം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights