ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപെടുത്തി ബ്രിക്സ് (BRICS). ഇന്നലെ ഡൽഹിൽ ചേർന്ന യോഗത്തിലാണ് ബ്രിക്സ് പ്രതിനിധികൾ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ ചൂണ്ടികാട്ടി ആശങ്ക അറിയിച്ചത്. ബ്രിക്സ് വിദേശകാര്യ സഹമന്ത്രിമാരും പ്രത്യേക പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്. സംഘർഷത്തെക്കുറിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയില്ല. ഭീകരവാദത്തോട് സന്ധി പാടില്ലെന്നാണ് ബ്രിക്സ് പ്രതിനിധികളുടെ നിലപാട്.
യോഗത്തിൽ പശ്ചിമേഷ്യൻ സംഘർഷത്തിന് പുറമേ പലസ്തീൻ സംഘർഷം , യമനിലെയും ലിബിയയിലെയും രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയും ചർച്ച ചെയ്തു. യുദ്ധത്തിൽ സമാധാനം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഒരു രാജ്യങ്ങളുടെയും പേരെടുത്ത് പറയാതെയായിരുന്നു പരാമർശം. അടുത്തവർഷം ചൈനയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും.അതേസമയം ഇറാന്‍-.യുഎസ് രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ക്കായി ഇറാന്‍ വിദേശകാര്യമന്ത്രി അബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തി. യുഎസ് പ്രതിനിധി സംഘവും ഇന്ന് ഇസ്ലാമാബാദിലെത്തുമെന്നാണ് വിവരം. അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ക്കില്ലെന്നാണ് ഇറാന്‍ അറിയിച്ചത്. തങ്ങളുടെ നിലപാട് പാക്കിസ്ഥാനെ അറിയിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് എസ്മായില്‍ ബഗായ് എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്.
അമേരിക്ക അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനും നമ്മുടെ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി പാകിസ്ഥാന്‍ ഉന്നതതല ഉദ്യോഗസ്ഥരുമായി വിദേശകാര്യ മന്ത്രി അരാഗ്ചി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിപ്പ്. ഇറാനും യുഎസും തമ്മില്‍ ഒരു കൂടിക്കാഴ്ചയും നടത്താന്‍ പദ്ധതിയിട്ടിട്ടില്ല. ഇറാന്റെ നിലപാട് പാകിസ്ഥാനെ അറിയിക്കും എന്നാണ് എസ്മായില്‍ ബഗായ് എക്‌സിലൂടെ അറിയിച്ചത്.








