വൈദ്യുതി ഉപഭോഗം സാധാരണ നിലയിലേക്ക്; പ്രതിദിനം 107 ദശലക്ഷം യൂണിറ്റായി കുറഞ്ഞു

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സാധാരണ നിലയിലേക്ക്. ഇന്നലത്തെ വൈദ്യുതി ഉപഭോഗത്തിലും ആവശ്യകതയിലും കുറവ്.

പ്രതിദിനം 107 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. തിങ്കളാഴ്ചയിലെ ഉപഭോഗം സർവകാല റെക്കോർഡായ 118 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5105 മെഗാവാട്ടായി കുറഞ്ഞു. ബുധനാഴ്ചയിലെ ആവശ്യകത 5708 മെഗാവാട്ടായിരുന്നു.

വൈദ്യുതി ഉപഭോഗം കൂടിയതാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമായത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കാൻ സാധിക്കും എന്നാണ് കെഎസ്‌ഇബി അധികൃതർ പറയുന്നത്. പുറത്ത് നിന്നും വൈദ്യുതി ലഭിച്ചതുള്‍പ്പെടെ വൈദ്യുതി പ്രതിസന്ധിയെ നേരിടാൻ സഹായകമായെന്നും അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights