‘മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ?’, എൽഡിഎഫിനെ ‘കുത്തി’ വിഡി സതീശൻ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തകര്‍പ്പന്‍ വിജയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്റെ പ്രതികരണം. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരസ്യത്തെ കുത്തിക്കൊണ്ടുള്ളതാണ് സതീശന്റെ പ്രതികരണം.’മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ? ടീം യുഡിഎഫ്. കേരളം ജയിച്ചു. ഇനി യുഡിഎഫ് നയിക്കും’ എന്നാണ് ഫെയ്‌സ്ബുക്കില്‍ വിഡി സതീശന്‍ കുറിച്ചത്.തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 ലേറെ സീറ്റുകളില്‍ ലീഡ് നേടിയിട്ടുണ്ട്. എല്‍ഡിഎഫിന് 35 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം നേടാനായത്. എന്‍ഡിഎ മൂന്നു സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബിജെപിക്ക് കേരളത്തില്‍ മൂന്ന് എംഎല്‍എമാരുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights