തോല്‍പ്പെട്ടി: തോല്‍പ്പെട്ടി ചെറിയ നായ്ക്കട്ടി സ്വദേശി എടമലവീട്ടില്‍ വിഷ്ണു കുമാര്‍ (45)നാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിനിടെ വീടിനു സമീപത്തു വച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ വിഷ്ണു കുമാറിന്റെ ഇടതു കാലിന് പരിക്കേറ്റു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തോല്‍പ്പെട്ടിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്ക്







