വ്യൂ പോയിന്റ് കാണാനെത്തി; മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

മലപ്പുറം: മങ്കടയില്‍ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. വെള്ളില സ്വദേശികളായ റഹീസ് (20), വഹാസ് (18), സിയാദ് (18), ഫഹദ് (19) എന്നിവരാണ് മരിച്ചത്. മഞ്ചേരി മങ്കട പന്തല്ലൂര്‍മലയില്‍ ഇന്നലെ വൈകുന്നേരം 5.30-ഓടെയായിരുന്നു അപകടം.പന്തല്ലൂര്‍ മലയിലെ വ്യൂ പോയിന്‍റ് കാണാനെത്തിയ ഏഴംഗ സംഘത്തിനാണ് മിന്നലേറ്റത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്കിടെയാണ് അപകടം. ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന ഒരാളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഇയാളെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയുടെ മേലെവെച്ചാണ് അപകടം സംഭവിച്ചത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി.അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍തന്നെ നാട്ടുകാര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് പേര്‍ മെഡിക്കല്‍ കോളേജിലെത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights