കമ്പളക്കാട്: മൊബൈല്‍ഷോപ്പില്‍ രാത്രി ഓട് പൊളിച്ച് അകത്തുകയറി ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. ത്ധാര്‍ഘണ്ട്, ബദല്‍പൂര്‍ സ്വദേശി മെഹബൂബ അന്‍സാരി(25)യെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. കമ്പളക്കാട് ടൗണിലുള്ള 4ജി വേള്‍ഡിലാണ് ഫെബ്രുവരി ഒന്നിന് രാത്രിയില്‍ മോഷണം നടന്നത്. കടയുടെ ഓടും സീലിങും പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് 20,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും, 2500 രൂപയുടെ സ്മാര്‍ട്ട് വാച്ചും, 80000 രൂപയും കവര്‍ന്നു. പരാതി ലഭിച്ചയുടന്‍ കേസെടുത്ത പോലീസ് സംഭവസ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തുകയും പ്രാഥമിക തെളിവ് ശേഖരണം നടത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ അനിൽ കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ കെ എസ് ജിഷ്ണു, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ്,സിവിൽ പോലീസ് ഓഫീസർമാരായ ആദർശ്, സിറാജുദ്ദീൻ, ശിഹാബ്, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിഹികൂടിയത്.









