ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അഞ്ച് സംസ്ഥാനങ്ങളിലാണ് മഴ കനത്തത്. ഭദോഹി, ഫത്തേഹ്പുര്‍, ബുഡോണ്‍, ചന്ദൗലി, സോന്‍ഭദ്ര എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്.ഭദോഹിയില്‍ മാത്രം 16 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഫത്തേഹ്പുരില്‍ ഒമ്പത് പേര്‍ക്കും ബുഡോണില്‍ അഞ്ച് പേര്‍ക്കും ചന്ദൗലിയില്‍ രണ്ട് പേര്‍ക്കും സോന്‍ഭദ്രയില്‍ ഒരാള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. കനത്ത മഴയിലും കൊടുങ്കാറ്റിലും നാശനഷ്ടം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഭദോഹിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണെന്നും വൈദ്യുതി തൂണുകളും വീടുകളും നശിച്ചെന്നും ഭദോഹി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കുന്‍വാര്‍ വിരേന്ദ്ര കുമാര്‍ മൗര്യ പറഞ്ഞു. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ ലഭിക്കാത്തതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം









