‘കറുപ്പിലെ അണ്ണന്റെ പെർഫോമൻസ് കണ്ടപ്പോൾ എനിക്ക് ‘ബാഹുബലി’ ഓർമ വന്നു; ചിലർക്ക് മാത്രമേ അതുണ്ടാകൂ’

കറുപ്പി’ലെ സൂര്യയുടെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ തനിക്ക് ‘ബാഹുബലി’ സിനിമ ഓര്‍മ വന്നുവെന്ന് നടന്‍ കാര്‍ത്തി. ‘ബാഹുബലി’യില്‍ പ്രഭാസ് ശിവലിം?ഗം തോളില്‍ ചുമന്നു കൊണ്ടു പോകുന്ന ഒരു സീനുണ്ട്. ചിലര്‍ക്ക് മാത്രമേ അത്തരമൊരു പ്രഭാവലയം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കാര്‍ത്തി പറഞ്ഞു.

കറുപ്പ് പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു നടന്‍. ‘സത്യത്തില്‍, ഞാന്‍ ഷൂട്ടിങ് തിരക്കിലായിരുന്നു, പക്ഷേ അവര്‍ എന്നോട് റോളക്‌സ് ഇവിടെയുണ്ടെന്ന് പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന് ഒരു ഹായ് പറയാന്‍ വന്നു’.- എന്ന് പറഞ്ഞു കൊണ്ടാണ് കാര്‍ത്തി തന്റെ പ്രസം?ഗം ആരംഭിച്ചത്.

‘അരിവാളും ചുരുട്ടും പിടിച്ചു നില്‍ക്കുന്ന കറുപ്പിലെ സൂര്യയുടെ ഫസ്റ്റ് ലുക്ക് ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ ശരിക്കും അതിശയിച്ചു പോയി. നന്ദി ബാലാജി. അണ്ണന്റെ ആ സ്‌പെഷ്യല്‍ ലുക്കിന്. ഈ സിനിമയില്‍ നിങ്ങള്‍ അദ്ദേഹത്തെ അവതരിപ്പിച്ച രീതി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കറുപ്പ് ഒരു മാസ് എന്റര്‍ടെയ്‌നര്‍ മസാല ചിത്രമാണ്.

അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഹ്യൂമര്‍ എഴുതാനുള്ള ബാലാജിയുടെ കഴിവ് കാരണം ഇത് വളരെ രസകരമായിരിക്കും. സായ് അഭ്യങ്കാര്‍ ആദ്യമായി സിനിമയില്‍ വന്നപ്പോള്‍, ജെന്‍ സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി സംഗീതം ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഇത്തരമൊരു സിനിമയ്ക്ക് സംഗീതം നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു.

പക്ഷേ ‘ഗോഡ് മോഡ്’ എന്ന ഗാനം കേട്ടപ്പോള്‍ തന്നെ എനിക്ക് അത്ഭുതം തോന്നി. ‘ബീസ്റ്റ് മോഡ്’ എന്ന് ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷേ ‘ഗോഡ് മോഡ്’ എന്ന് ഞാന്‍ കേട്ടിട്ടില്ല, അത് ഞാന്‍ വളരെയധികം ആസ്വദിച്ചു. സിനിമയിലെ അണ്ണന്റെ കുറച്ചു ഷോട്ടുകളും സീനുകളുമൊക്കെ ഞാന്‍ കണ്ടിരുന്നു. ദൈവ ഭാവത്തില്‍ ഇതുപോലുള്ള ഒരു വേഷം മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല; അത് അണ്ണന് മാത്രമേ ചെയ്യാന്‍ കഴിയൂ.

മാസ് ആണ് ഈ സിനിമ. ഇതിലെ അണ്ണന്റെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍, ഞാന്‍ ബാഹുബലിയിലേക്ക് തിരികെ പോയി. അതില്‍ പ്രഭാസ് ഒരു ശിവലിം?ഗം ചുമന്നു കൊണ്ടു പോകുന്ന ഒരു സീനുണ്ട്. ചിലര്‍ക്ക് മാത്രമേ അത്തരമൊരു പ്രഭാവലയം ഉണ്ടാക്കാന്‍ പറ്റൂ’.- കാര്‍ത്തി പറഞ്ഞു.

സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് കറുപ്പ്. വ്യാഴാഴ്ച റിലീസിനെത്തിയ ചിത്രത്തിന്റെ 9 മണിക്കുള്ള പ്രദര്‍ശനം റദ്ദാക്കിയത് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights