കല്‍പറ്റ:താമരശ്ശേരി ചുരത്തില്‍ 6, 7, 8 വളവുകള്‍ വീതി കൂട്ടുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും മറ്റു ഭാര വാഹനങ്ങളും വഴി തിരിച്ചു വിടും.
കോഴിക്കോടു നിന്നു കല്‍പറ്റ ഭാഗത്തേക്കു പോകുന്ന ഇത്തരം വാഹനങ്ങള്‍ താമരശ്ശേരി ചുങ്കം ജംക്ഷനില്‍ നിന്നു തിരിഞ്ഞ് ബാലുശ്ശേരി, കുറ്റ്യാടി ചുരം വഴി പോകണം.
കല്‍പറ്റ ഭാഗത്തു നിന്നു കോഴിക്കോട്ടേക്കുള്ള വാഹനങ്ങള്‍ വൈത്തിരിയില്‍ നിന്നു തിരിഞ്ഞ് പടിഞ്ഞാറത്തറ, തരുവണ, കൂ റ്റിയാടി വഴി പോകണം. ഇന്നു മുതല്‍ ചുരത്തിലെ പ്രവൃത്തി പൂര്‍ ത്തീകരിക്കുന്നതു വരെ നിയന്ത്ര ണം തുടരുമെന്ന് ദേശീയ പാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.








