കടുത്ത ആരോഗ്യ വെല്ലുവിളികൾ അതിജീവിച്ച്, സിസേറിയൻ ഇല്ലാതെ സാധാരണ പ്രസവത്തിലൂടെ അഞ്ച് ദിവസത്തെ ഇടവേളകളിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഉത്തർപ്രദേശ് സ്വദേശിനിയായ യുവതി. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികൾക്കുമാണ് ജന്മം നൽകിയത്.
അതീവ സങ്കീർണവും അപകടസാധ്യതയുള്ളതുമായ പ്രസവമായിരുന്നിട്ടും ശസ്ത്രക്രിയ കൂടാതെ നാല് കുഞ്ഞുങ്ങളെയും പുറത്തെടുക്കാൻ കഴിഞ്ഞത് പ്രസവചികിത്സാ രംഗത്തെ അപൂർവ നേട്ടമായാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.
സാധാരണയായി ഒന്നിലധികം കുട്ടികളുണ്ടാകുന്ന പ്രസവങ്ങളിൽ കുഞ്ഞുങ്ങൾ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ജനിക്കാറുള്ളത്. എന്നാൽ ഈ കേസിൽ ആദ്യത്തെ കുഞ്ഞ് ജനിച്ച് അഞ്ച് ദിവസങ്ങൾ എടുത്താണ് ബാക്കി മൂന്ന് കുഞ്ഞുങ്ങളും പുറത്തുവന്നത്.
ഒന്നിലധികം കുഞ്ഞുങ്ങളുള്ള ഇത്തരം സാഹചര്യങ്ങളിൽ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ മുൻനിർത്തി ഡോക്ടർമാർ സാധാരണയായി സിസേറിയൻ ശസ്ത്രക്രിയയാണ് നിർദ്ദേശിക്കാറുള്ളത്.
ഇത്തരം സങ്കീർണ പ്രസവങ്ങളിൽ കുട്ടികൾക്ക് സാധാരണയേക്കാൾ ഭാരക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ അമ്മയും നാല് കുഞ്ഞുങ്ങളും ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. വൈദ്യശാസ്ത്ര ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഈ പ്രസവം നിലവിൽ വലിയ ചർച്ചയായിരിക്കുകയാണ്.
അപൂർവങ്ങളിൽ അപൂർവം: സിസേറിയൻ ഇല്ലാതെ അഞ്ച് ദിവസത്തിനിടെ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഉത്തർപ്രദേശ് സ്വദേശിനി







