ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, തടുക്കാന്‍ ശ്രമിച്ച ബന്ധുക്കള്‍ക്കും കുത്തേറ്റു; സംഭവം ഒറ്റപ്പാലത്ത്

പാലക്കാട്: ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് നാലുപേര്‍ക്ക് കുത്തേറ്റു. മയിലുംപുറം പത്മശ്രീ പുത്തന്‍വീട്ടില്‍ സച്ചിന്‍, മോഹന്‍ കുമാര്‍, പത്മജ, വിഷ്ണുജിത്ത് എന്നിവര്‍ക്കാണ് കത്തികൊണ്ട് കുത്തേറ്റത്. നെഞ്ചിലും മുതുകിലും കുത്തേറ്റ മോഹന്‍ കുമാറിന്റെ പരിക്ക് ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് പത്മജയുടെ ഭര്‍ത്താവ് അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പത്മജ സ്വന്തം വീട്ടിലേക്ക് പോയ വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു സംഭവം. ഭാര്യവീട്ടില്‍ എത്തിയ അനില്‍ കുമാര്‍ പത്മജയെ കത്തികൊണ്ട് കുത്തുന്നത് കണ്ട് തടുക്കാന്‍ ശ്രമിച്ച സഹോദരന്‍ സച്ചിന്‍, ചെറിയച്ചന്‍ മോഹന്‍ കുമാര്‍, ബന്ധുവായ വിഷ്ണുജിത്ത് എന്നിവരെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പരിക്കേറ്റവര്‍ വാണിയംകുളത്തെയും കണ്ണിയംപുറത്തെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights