മെട്രോ പില്ലറിൽ നിന്ന് ഇരുമ്പ് ദണ്ഡ് വീണ് യുവതിക്ക് പരിക്കേറ്റ സംഭവം; സുരക്ഷാ സംവിധാനം ശക്തമാക്കും: KMRL

കൊച്ചി: കൊച്ചി: മെട്രോ പില്ലറില്‍ നിന്ന് ഇരുമ്പ് ദണ്ഡ് കാറില്‍ വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ പറഞ്ഞു. ഉന്നതതല അന്വേഷണം നടത്തി സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാക്കും. കരാര്‍ കമ്പനിയായ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. പരിക്ക് പറ്റിയ യുവതിക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും നഷ്ടപരിഹാരവും നല്‍കാന്‍ നിര്‍ദേശം നല്‍കിയെന്നും കെഎംആര്‍എല്‍ പറഞ്ഞു.

കരാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മെമ്മോ ഇഷ്യൂ ചെയ്തുവെന്നും കെഎംആര്‍എല്‍ അറിയിച്ചു. ഡെക്ക് സ്ലാബിന്റെ ഡീ ഷട്ടറിങ് ജോലികള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെയ്ക്കാന്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി. ഗതാഗതം വഴിതിരിച്ചു വിടും. ആവശ്യമായ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയതിനുശേഷം ജോലികള്‍ പുനരാരംഭിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.സംഭവത്തില്‍ പ്രതികരിച്ച് ഹൈബി ഈഡന്‍ എംപിയും രംഗത്തെത്തി. പരിക്കേറ്റ ഗോപികയുമായി ഫോണില്‍ സംസാരിച്ചതായി ഹൈബി ഈഡന്‍ പറഞ്ഞു. വലിയ ഒരപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് ഗോപിക രക്ഷപ്പെട്ടത്. അപകടവുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ എം ഡി ലോക്‌നാഥ് ബെഹ്‌റയുമായി സംസാരിക്കുകയും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായും ഹൈബി ഈഡന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം.കഴിഞ്ഞ ബുധനാഴ്‌ച രാത്രി ഒൻപത് മണിയോടെ പാലാരിവട്ടം കപ്പേളയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. ഗോപികയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ പാലാരിവട്ടത്തേക്ക് പോകുന്നതിനിടെയാണ് പില്ലറിന് മുകളിൽ നിന്ന് നിർമ്മാണത്തിനിടെ വലിയൊരു കമ്പി താഴേയ്ക്ക് വീണത്. കാറിന്റെ വിൻഡ് ഷീൽഡ് തകർത്ത് അകത്തേക്ക് വീണ കമ്പി തട്ടി ഗോപികയുടെ കൈയ്ക്ക് ചതവും മുറിവുമേറ്റിരുന്നു. വസ്ത്രങ്ങൾ കീറുകയും കാലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights