‘ധവളപത്രം ജൂൺ ആദ്യവാരം: സ്വപ്ന പദ്ധതികൾക്ക് എല്ലാ സഹായവും വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചു’; മുഖ്യമന്ത്രി

സ്വപ്ന പദ്ധതികൾക്ക് എല്ലാ സഹായവും വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. പ്രധാനമന്ത്രിയെയും ധനകാര്യ മന്ത്രിയെയും സന്ദർശിച്ച് പദ്ധതികൾക്ക് പ്രത്യേകമായി സഹായം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായം ലഭ്യമാക്കാനായി ഇടപെടൽ നടത്തും. ജൂൺ ആദ്യവാരം തന്നെ കേരളത്തിന്റെ സന്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ധവള പത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.സംസ്ഥാനത്തിന് കിട്ടേണ്ട പണം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. ധവളപത്രം പുറത്തിറക്കിയതിനു ശേഷം അത് സംബന്ധിച്ച് കര്യങ്ങൾകൂടി സർക്കാരിനെ ധരിപ്പിക്കും. പണം വാങ്ങുന്നതിനുള്ള തടസ്സം എത്രയും വേഗം നീക്കും. അത് സംസ്ഥാന സർക്കാരിന്റെ ജോലിയാണ്. ബജറ്റ് അവതരണത്തിന് മുൻപ് ഏതെങ്കിലും വകുപ്പുകൾക്ക് പണം ലഭിക്കാനുണ്ടോ എന്നതടക്കം പരിശോധിച്ച് ഉറപ്പുവരുത്തും. പി എം ശ്രീയുടെ നിയമപരമായ കാര്യങ്ങൾ പരിശോധിക്കുന്നുവെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

സിൽവർ ലൈൻ ‌‌‌പദ്ധതി വേണ്ടെന്നുവച്ചു പിന്നെന്തിനാണ് സ്ഥലം എടുക്കാനുള്ള വിജ്ഞാപനമെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉപേക്ഷിച്ചതാണ്. പാവപ്പെട്ട മനുഷ്യന്റെ സ്ഥലമാണ് എടുത്തിരിക്കുന്നത്. അവരോട് ശത്രുക്കളെപ്പോലെ പെരുമാറേണ്ട ആവശ്യമില്ലല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുനമ്പം വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. വഖഫ് ചെയർമാൻ രാഷ്ട്രീയ നിയമനമാണെന്ന് മുഖ്യമന്ത്ര പറഞ്ഞു. ബിജെപി വിഷയം ഉയർത്തിക്കാട്ടി രണ്ടു മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചു. സംഘപരിവാറിന് അവിടെ ഒരു അജണ്ട ഉണ്ടായിരുന്നു. അതിന് കുട പിടിക്കുന്ന സമീപനമാണ് പിണറായി സർക്കാർ അന്ന് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്നു ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള സംവിധനം ഉണ്ട്. 10 മിനിറ്റ് കൊണ്ട് പരിഹരിക്കാതിരിക്കാനുള്ള എട്ടിൻ്റെ പണിയാണ് ചെയ്തിട്ട് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഗൺമാൻമാരെ സസ്പെൻഡ് ചെയ്ത സംഭവത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. കേസ് അന്വേഷിച്ചതിന്റെ യഥാർത്ഥ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടുവെന്നും അങ്ങനെ ഒരു വീഡിയോ ഇല്ല എന്ന് പോലീസ് പച്ചക്കള്ളം പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. അന്വേഷണം നടത്തിയില്ല. ആ ഘട്ടത്തിലാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. റിപ്പോർട്ട് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ക്രൂരമായ മർദ്ദനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights