ഡബ്ല്യു.എം.ഒ കോളേജ് ഇന്റർസോൺ കലോത്സവത്തിൽ ശ്രദ്ധേയ നേട്ടം നേടി

മുട്ടിൽ : വയനാട് ജില്ലയിലെ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ അംഗീകൃത സ്ഥാപനമായ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്, ഏപ്രിൽ 16 മുതൽ 20 വരെ നടന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി, വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും വയനാട്-കോഴിക്കോട് ജില്ലകളിലെ കോളേജുകളിൽ നാലാം സ്ഥാനവും നേടാൻ കോളേജിന് കഴിഞ്ഞു. വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കോളേജ് മൊത്തം 47 പോയിന്റ് നേടി 11-ാം സ്ഥാനം കരസ്ഥമാക്കി.

ഇതോടൊപ്പം, ഫിസിക്സ് വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥിയായ റമീസ് അഹമ്മദ് സർഗപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് സ്ഥാപനത്തിന് അഭിമാനകരമായ നേട്ടമായി.

മത്സര ഇനങ്ങളിൽ ഒപ്പനയ്ക്ക് ഒന്നാം സ്ഥാനവും, മാപ്പിളപ്പാട്ടിന് രണ്ടാം സ്ഥാനവും ലഭിച്ചു. കൂടാതെ റമീസ് അഹമ്മദ് ഉറുദു പ്രസംഗത്തിലും, ലൈറ്റ് മ്യൂസികിൽ നവീൻ സി.പി എന്നിവരും ഒന്നാം സ്ഥാനം നേടി. മാപ്പിളപ്പാട്ട്, (ഇൻഡിവിഡ്വൽ), അറബി, ഇംഗ്ലീഷ്, ഉറുദു കഥാ കവിത പ്രസംഗ മത്സരങ്ങളിലും, വാദ്യ സംഗീത വായന, വിവിധ ഓഫ്‌സ്റ്റേജ് മത്സരങ്ങളിലും വിദ്യാർത്ഥികൾ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.

ഇത് കോളേജിന്റെ കലാപാരമ്പര്യത്തിൽ വിദ്യാർത്ഥികളുടെ മികവ് ഒരിക്കൽ കൂടി തെളിയിക്കാനായന്ന് കോളേജ് അധികൃതർ അറിയിച്ചു.

വിജയം കൈവരിക്കാൻ അദ്ധ്വാനിച്ച വിദ്യാർത്ഥികൾക്കും പരിശീലകർക്കും , കോളേജ് സ്റ്റുഡൻ്റ് യൂണിയൻ ഭാരവാഹികൾക്കും , ഫൈനാട്സ് അഡ്വൈസർ കൊമേഴ്സ് വിഭാഗം അധ്യാപകൻ ഷബീറലി പുളിക്കലത്തിനും പിന്തുണ നൽകിയ അധ്യാപകർക്കും പ്രിൻസിപ്പൾ ഡോ. വിജി പോൾ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights