പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തില്‍ കൃഷികള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉന്മൂലം ചെയ്യുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റേയും വനംവകുപ്പിന്റേയും സഹായത്തോടെ നിയമിച്ച ഷൂട്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ രണ്ട് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. ഷൂട്ടറായ സി.പി. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പന്നികളെ വെടിവെച്ച് കൊന്നത്. പെരിയമാക്കില്‍ ജോഷി, നെല്ലിയാനിക്കുന്നേല്‍ നീനേഷ് എന്നിവരുടെ കൃഷിയിടങ്ങളില്‍നിന്നാണ് കാട്ടുപന്നികളെ പിടികൂടിയത്. വരും ദിവസങ്ങളില്‍ പഞ്ചായത്തിന്റെ 21 വാര്‍ഡുകളിലും കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പറഞ്ഞു.
പത്തോളം ഷൂട്ടര്‍മാരെയാണ് കാട്ടുപന്നികളെ പിടികൂടുന്നതിനായി ഗ്രാമപ്പഞ്ചായത്ത് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഷൂട്ടര്‍മാരെ സഹായിക്കുന്നതിനായി പുല്പള്ളി ഓഫ്‌റോഡേഴ്‌സിന്റെ സംഘവുമുണ്ട്.
പുല്‍പ്പള്ളി പഞ്ചായത്തില്‍ കൃഷികള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊന്നു








