കേണിച്ചിറ: ഇരുളം തൂത്തിലേരി 64 ലെ വീട്ടിനുള്ളില്‍ നിന്നും പതിനഞ്ച് ലിറ്ററോളം ചാരായം പിടികൂടിയതുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു. അറുപത്തിനാല് കാവനാട്ട് ചെല്ലപ്പന്‍ (54) ആണ് അറസ്റ്റിലായത്.ജില്ലാ കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് പ്രതി ഇന്ന് കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ രാജീവ് കുമാര്‍ പ്രതിയെ അറസ്റ്റു ചെയ്തു. കോടതി മുമ്പാകെ ഹാജരാക്കിയപ്രതിയെ റിമാന്റ് ചെയ്തു
ചാരായ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു









