കല്‍പ്പറ്റ: നിയന്ത്രണംവിട്ട ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂടകൊല്ലി കൊമ്പന്‍ഞ്ചേരി ലക്ഷംവീട് ഉന്നതിയിലെ കേശവന്‍ – ശാരദ ദമ്പതികളുടെ മകന്‍ അഖില്‍ (18) ആണ് മരണപ്പെട്ടത്.?വാകേരി – കക്കടംകുന്ന് റൂട്ടില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അഖില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.?മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി നിയമപരമായ നടപടികള്‍ സ്വീകരിച്ചു വരുന്നു.
നിയന്ത്രണംവിട്ട ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം









