മോട്ടോര്‍ വാഹന വകുപ്പിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരളാ പി എസ് സി പുറത്തിറക്കി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലാണ് നിയമനം നടത്തുന്നത്. ബന്ധപ്പെട്ട കോഴ്സിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 1.1. വകുപ്പ്: മോട്ടോര്‍ വാഹന വകുപ്പ്
2. ഉദ്യോഗപ്പേര്: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍
3. ശമ്പളം : ₹ 45,600-95,600/- 4.
ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ
4. നിയമനരീതി : നേരിട്ടുള്ള നിയമനം
5. പ്രായപരിധി : 21-40.
6. യോഗ്യതകള്‍ : I) വിദ്യാഭ്യാസ യോഗ്യത:- A) എസ്.എസ്.എല്‍.സി-യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.
B) സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നോ അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിലോ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ ലഭിച്ച ഡിപ്ലോമ (3 വര്‍ഷ കോഴ്സ്).
അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ മുകളില്‍ പറഞ്ഞിട്ടുള്ള വിജ്ഞാന ശാഖകളിലെ ഡിപ്ലോമയ്ക്ക് തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത.
C) മോട്ടോര്‍ സൈക്കിള്‍, ഹെവി ഗൂഡ്സ് വാഹനങ്ങള്‍, ഹെവി പാസഞ്ചര്‍ മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ ഓടിക്കുന്നതിന് അധികാരപ്പെടുത്തിയ സാധുവായ, നിലവിലുള്ള (current) ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കേണ്ടതാണ്.
കരിയര്‍ വാര്‍ത്തകള്‍ ഉടന്‍ അറിയാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.
ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 01.07.2026.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-05/noti-26-26.pdf









