കൊച്ചി: പെരുമ്പാവൂർ വേങ്ങൂരിൽ കാട്ടാനയാക്രമണത്തിൽ ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്. വേങ്ങൂർ വീട്ടിമുളം സ്വദേശി തൊണ്ടിമാലിൽ ശിവനാണ് പരിക്കേറ്റത്. കാൽമുട്ടിനു താഴെ സാരമായ പൊട്ടലുണ്ടായിട്ടുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച വൈകീടോടെയാണ് കാട്ടാന ആക്രമിച്ചത്. തലനാരിഴയ്ക്കാണ് ശിവൻ രക്ഷപ്പെട്ടത്.വീടിന്റെ പരിസരത്ത് ആനയിറങ്ങിയിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞിരുന്നു. ഇതു നോക്കാനായി ശിവൻ വീട്ടിൽ നിന്നിറങ്ങി. നാട്ടുകാരായ രണ്ടു പേരെയും കൂട്ടി ആനയെ ഒച്ചവെച്ച് തുരത്തുന്നതിനിടെയാണ് അപകടമുണ്ടായത്.പാഞ്ഞടുത്ത ആന ശിവന്റെ കാലിൽ ആക്രമിച്ചു. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഒച്ചവച്ച് ഓടിക്കാൻ നോക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി ആക്രമിച്ചു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര പരിക്ക്









