മലപ്പുറം: വെള്ളിയാമ്പുറത്ത് തെരുവുനായ കുട്ടി ഉൾപ്പെടെ അഞ്ച് പേരെ കടിച്ചു. വെള്ളിയാമ്പുറം അമ്പലപ്പടി, എസ്എൻ യുപി സ്‌കൂൾ പരിസരം പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു നാല് പേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.കടിയേറ്റവരുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണ്. യുവതിയെ തെരുവുനായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇന്നലെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.
മലപ്പുറത്ത് തെരുവു നായ ആക്രമണം; കുട്ടി ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു









