ബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബ്രൈഡല്‍ മേക്കപ്പ് മേഖലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.പി.ജയചന്ദ്രന്‍ വിതരണം നടത്തി. കാസര്‍ഗോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോബ് കഫെ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. സ്വന്തമായി സംരംഭം തുടങ്ങാന്‍ താല്പര്യമുള്ള 30 കുടുംബശ്രീ/ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കാണ് 25 ദിവസത്തെ പരിശീലനം നല്‍കിയത്.സി.ഡി.എസ്2 ചെയര്‍പേഴ്‌സണ്‍ ആര്‍.രാജലക്ഷ്മി അധ്യക്ഷയായി.
സി.ഡി.എസ്-1 ചെയര്‍പേഴ്‌സണ്‍ ആര്‍.ആര്‍.പ്രസന്നകുമാരി,
ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ഹുദൈഫ് ,ശ്രുതി രാജന്‍, ബ്ലോക്ക് കോഡിനേറ്റര്‍ എം.എസ്.വിദ്യമോള്‍, ട്രെയിനിങ് അധ്യാപിക ജയ, എം.ഇ.സി രഞ്ജിനി എന്നിവര്‍ സംസാരിച്ചു.









