തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിൽ നിരവധി ഒഴിവുകൾ. ജനറൽ അപ്രന്റീസ്, അപ്രന്റീസ് ഇൻ മൈക്രോബയോളജി,ഗ്രാജുവേറ്റ് അപ്രന്റീസ് ഇൻ ലൈബ്രറി സയൻസ്, അപ്രന്റീസ് ഇൻ അനസ്തേഷ്യ തുടങ്ങിയ വിഭാഗങ്ങളിലായി അകെ 40 ഒഴിവുകളാണുള്ളത്. വിശദമായി അറിയാം.ജനറൽ അപ്രന്റീസ് ഒഴിവുകൾ -28
ജനറൽ അപ്രന്റീസ് ട്രെയിനികളുടെ പാനൽ തയ്യാറാക്കുന്നതിനായി 28 ഒഴിവുകളാണുള്ളത്. നിയമന കാലാവധി ഒരു വർഷമാണ്.
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12,300 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപ്രന്റീസ് ഇൻ മൈക്രോബയോളജി – 4 ഒഴിവുകൾ
എം.എസ്.സി മൈക്രോബയോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പരമാവധി പ്രായം 35 വയസാണ്.
പ്രതിമാസം 12,300 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
ഇന്റർവ്യൂ ജൂൺ 10ന് നടക്കും.ഗ്രാജുവേറ്റ് അപ്രന്റീസ് ഇൻ ലൈബ്രറി സയൻസ് – 3 ഒഴിവുകൾ
ബിരുദവും ലൈബ്രറി സയൻസിൽ ബിരുദവും നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
പ്രായപരിധി 35 വയസ്.
പ്രതിമാസ സ്റ്റൈപ്പൻഡ് 12,300 രൂപ.
ഇന്റർവ്യൂ ജൂൺ 11ന് നടക്കും.അപ്രന്റീസ് ഇൻ അനസ്തേഷ്യ – 4 ഒഴിവുകൾ
അനസ്തേഷ്യ മേഖലയിലെ വിവിധ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികയാണിത്.
ബി.എസ്.സി, ഒരു വർഷത്തെ അനസ്തേഷ്യ സർട്ടിഫിക്കേഷൻ കോഴ്സ്, ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്, ബി.ടെക് ഇൻസ്ട്രുമെന്റേഷൻ, ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി
അല്ലെങ്കിൽ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജിയിൽ രണ്ട് വർഷ ഡിപ്ലോമ, ബി.എസ്.സി അനസ്തേഷ്യ ടെക്നോളജി തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 35 വയസ്.
സ്റ്റൈപ്പൻഡ് 12,300 രൂപ.
ഇന്റർവ്യൂ ജൂൺ 12ന് നടക്കും.ജൂനിയർ റിസർച്ച് ഫെലോ (JRF) – 1 ഒഴിവ്
ഗവേഷണ മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ജൂനിയർ റിസർച്ച് ഫെലോ തസ്തിക.
എം.എസ്.സി ന്യൂറോടെക്നോളജി അല്ലെങ്കിൽ എം.എസ്.സി യോഗ്യതയ്‌ക്കൊപ്പം ന്യൂറോടെക്നോളജിയിൽ രണ്ട് വർഷ സർട്ടിഫിക്കറ്റ് കോഴ്സോ ഡിപ്ലോമയോ ഉണ്ടായിരിക്കണം.
കൂടാതെ GATE അല്ലെങ്കിൽ NET യോഗ്യത നിർബന്ധമാണ്. പരമാവധി പ്രായം 35 വയസാണ്.
പ്രതിമാസം 31,000 രൂപ ഫെലോഷിപ്പ് ലഭിക്കും. ഇന്റർവ്യൂ ജൂൺ 12ന് നടക്കും.
താൽപര്യമുള്ളവർ വിശദമായ വിജ്ഞാപനം പരിശോധിച്ച് നിശ്ചിത തീയതിക്കകം അപേക്ഷ സമർപ്പിക്കണം.
യോഗ്യത, അപേക്ഷാ നടപടിക്രമം, ഇന്റർവ്യൂ വിവരങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.sctimst.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക
https://www.sctimst.ac.in/recruitment/









