ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ടെക്നിക്കൽ ഓഫീസർ, സൈറ്റ് മാനേജർ ഉൾപ്പെടെ വിവിധ തസ്തികകളിലായി ആകെ 55 ഒഴിവുകളാണുള്ളത്. കമ്പനി സെക്രട്ടറി, ഫിനാൻസ്, പെട്രോകെമിക്കൽസ്, വേയ്‌സൈഡ് അമിനിറ്റീസ് എന്നീ വിഭാഗങ്ങളിലായാണ് നിയമനം. എഞ്ചിനീറിങ് ബിരുദം, എൽ.എൽ.ബി, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20.ഒഴിവുകൾ
ടീം മെമ്പർ/ടീം ലീഡർ – എക്സ്പ്ലോറേഷൻ: 2
ടീം മെമ്പർ/ടീം ലീഡർ – അസറ്റ് മാനേജർ: 2
ടീം മെമ്പർ – റിസർവോയർ എൻജിനീയർ: 1
ടീം മെമ്പർ/ലീഡർ – ഫിനാൻസ്: 15
കമ്പനി സെക്രട്ടറി: 2
കമ്പനി സെക്രട്ടറി: 2
ഹെഡ് സെയിൽസ് (പെട്രോകെമിക്കൽ ടാസ്‌ക്ഫോഴ്സ്): 1
ടെക്നിക്കൽ ഓഫീസർ – പോളിമർ മാർക്കറ്റിംഗ്: 2
ടീം ലീഡ് – വേയ്‌സൈഡ് അമിനിറ്റീസ് (ഹൈവേ റെസ്റ്റ് സ്റ്റോപ്പുകൾ): 5
സൈറ്റ് മാനേജർ – വേയ്‌സൈഡ് അമിനിറ്റീസ് (ഹൈവേ റെസ്റ്റ് സ്റ്റോപ്പുകൾ): 23
ആകെ ഒഴിവുകൾ: 55
യോഗ്യത
ടീം മെമ്പർ / ടീം ലീഡർ – എക്സ്പ്ലോറേഷൻ (BPRL): ഏതെങ്കിലും വിഷയത്തിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ ജിയോളജി/ജിയോഫിസിക്സ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. ഹൈഡ്രോകാർബൺ മേഖലയിലെ എക്സ്പ്ലോറേഷൻ/റിസർവോയർ മാനേജ്മെന്റിൽ 10 വർഷത്തെ പ്രവൃത്തി പരിചയം.
ടീം മെമ്പർ / ടീം ലീഡർ – അസറ്റ് മാനേജർ (BPRL): ബി.ഇ/ബി.ടെക് യോഗ്യത. ഹൈഡ്രോകാർബൺ മേഖലയിലെ ഉൽപാദന പ്രവർത്തനങ്ങളിലോ അസറ്റ് മാനേജ്മെന്റിലോ 7 വർഷത്തെ പ്രവൃത്തി പരിചയം.
ടീം മെമ്പർ – റിസർവോയർ എൻജിനീയർ: പെട്രോളിയം/കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്. അപ്സ്ട്രീം ഓയിൽ & ഗ്യാസ് മേഖലയിലെ റിസർവോയർ എൻജിനീയറിംഗിൽ 7 വർഷത്തെ പരിചയം.
കമ്പനി സെക്രട്ടറി – ടീം ലീഡർ: ICSI അംഗീകൃത കമ്പനി സെക്രട്ടറി യോഗ്യത. 18 വർഷത്തെ പ്രവൃത്തി പരിചയം.
കമ്പനി സെക്രട്ടറി – ടീം മെമ്പർ: ICSI അംഗീകൃത കമ്പനി സെക്രട്ടറി യോഗ്യത. 7 വർഷത്തെ പ്രവൃത്തി പരിചയം.
ടീം മെമ്പർ / ലീഡർ – ഫിനാൻസ്: CA അല്ലെങ്കിൽ ICWA യോഗ്യത. ഫിനാൻസ്, അക്കൗണ്ട്സ്, ഓഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ 14 വർഷത്തെ പ്രവൃത്തി പരിചയം.
ഹെഡ് സെയിൽസ് (പെട്രോകെമിക്കൽ ടാസ്‌ക്ഫോഴ്സ്): കെമിക്കൽ/മെക്കാനിക്കൽ/പോളിമർ എൻജിനീയറിങ്, എം.എസ്.സി, പി.എച്ച്.ഡി അല്ലെങ്കിൽ എംബിഎ. മാർക്കറ്റിംഗ് മേഖലയിലെ 21 വർഷത്തെ പ്രവൃത്തി പരിചയം.
ടെക്നിക്കൽ ഓഫീസർ – പോളിമർ മാർക്കറ്റിംഗ്: പോളിമർ, കെമിക്കൽ, മെറ്റീരിയൽസ് അല്ലെങ്കിൽ പെട്രോകെമിക്കൽ എൻജിനീയറിങ് ബിരുദം/ബിരുദാനന്തര ബിരുദം. 4 വർഷത്തെ പ്രവൃത്തി പരിചയം.
ടീം ലീഡ് – വേയ്‌സൈഡ് അമിനിറ്റീസ് (WSA): എംബിഎ/ഹോസ്പിറ്റാലിറ്റി/റീട്ടെയിൽ മാനേജ്മെന്റ് ബിരുദാനന്തര യോഗ്യത. 10 വർഷത്തെ പ്രവൃത്തി പരിചയം.
സൈറ്റ് മാനേജർ – വേയ്‌സൈഡ് അമിനിറ്റീസ് (WSA): ബിരുദവും എംബിഎ/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് യോഗ്യതയും. 5 വർഷത്തെ പ്രവൃത്തി പരിചയം.
കരിയര്‍ വാര്‍ത്തകള്‍ ഉടന്‍ അറിയാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.
ഇവിടെ ക്ലിക്ക് ചെയ്യുക
തെരഞ്ഞെടുപ്പ് രീതി
അപേക്ഷകളുടെ പ്രാഥമിക പരിശോധന,കംപ്യുട്ടര്‍ അധിഷ്ഠിത പരീക്ഷ (ഇആഠ), കേസ് ബേസ്ഡ് ഡിസ്‌കഷന്‍/ഗ്രൂപ്പ് ടാസ്‌ക്/പേഴ്‌സണല്‍ ഇന്റര്‍വ്യൂ, രേഖാ പരിശോധന, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അന്തിമമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആജഇഘ നിശ്ചയിക്കുന്ന പ്രീ-എംപ്ലോയ്‌മെന്റ് മെഡിക്കല്‍ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കണം.









