ഷിഗെല്ല;വയനാട്ടില്‍ വിദ്യാലയങ്ങൾക്ക് അവധി

കോളിയാടി എയുപി സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ഹൈറിസ്ക് കോൺടാക്ടുള്ള 12 വിദ്യാലയങ്ങൾക്ക് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് അവധി നൽകി. ബത്തേരി സെൻറ് മേരീസ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ, മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, സുൽത്താൻ ബത്തേരി സെൻറ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ, കുന്താണി ഗവൺമെൻറ് എൽ പി സ്‌കൂൾ, സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ, ബത്തേരി ടെക്നിക്കൽ സ്കൂൾ, ജി എൽ പി എസ് മാളിക, മലങ്കര ലിറ്റിൽ കിങ്ഡം, വടകര അനംതാനെ എഞ്ചിനീയറിംഗ് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights